Monday, March 7, 2011

ജനവിധി - 2011 - ആലപ്പുഴ

ആലപ്പുഴ .....ഒരു കാലത്ത് ഗതാഗതത്തിനും ചരക്കു നീക്കത്തിനും വാണിജ്യത്തിനും വേണ്ടി ഉപയോഗിച്ച ഉള്‍നാടന്‍ ജലപതകളും നൗകകളും നഗരത്തിനു കിഴക്കിന്റെ വെനിസ് എന്ന് വിളിപ്പേര് നല്‍കി .പുന്ച്ച പാടങ്ങള്‍ നിറഞ്ഞ കുട്ടനാടും നെഹ്‌റു ട്രോഫി വള്ളം കളിയും ഹൌസ് ബോട്ടുകളും കടല്‍പ്പാലവും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു .കേരളത്തിന്ലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഈറ്റില്ലം ആണ് ആലപ്പുഴ ജില്ല .വിപ്ലവ സ്മരണകള്‍ ഉണര്‍ത്തുന്ന പുന്നപ്പ്ര വയലാര്‍ ഇന്നും കമ്മ്യൂണിസ്റ്റ്‌ സഹയാത്രികര്‍ക്ക് ആവേശം തന്നെ .

ശ്രീനാരായണ ഗുരുദേവന്‍ പന്തിഭോജനം നടത്തിയ ആലപ്പുഴ ചുവന്ന മണ്ണായാണ്‌ അറിയപ്പെടുന്നതെങ്കിലും വലതുപക്ഷത്തിന്‌ അപകടാവസ്‌ഥയിലെപ്പോഴും താങ്ങായി നിന്നിട്ടുണ്ട്‌. 11 നിയോജകമണ്ഡലങ്ങളുണ്ടായിരുന്ന ജില്ലയില്‍ പുനഃസംഘടന കഴിഞ്ഞപ്പോള്‍ രണ്ടു മണ്ഡലങ്ങള്‍ നഷ്‌ടമായി. അരൂര്‍, ചേര്‍ത്തല, മാരാരിക്കുളം, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്‌, ഹരിപ്പാട്‌, കായംകുളം, ചെങ്ങന്നൂര്‍, മാവേലിക്കര, പന്തളം എന്നിവയായിരുന്നു 2006-ലെ തെരഞ്ഞെടുപ്പിലുണ്ടായിരുന്ന മണ്ഡലങ്ങള്‍. ഇതില്‍ മാരാരിക്കുളവും പന്തളവും ഇല്ലാതായി.

മാരാരിക്കുളം ധനമന്ത്രി ഡോ. തോമസ്‌ ഐസക്കിന്റേതായിരുന്നു. ജെ.എസ്‌.എസ്‌്. പ്രതിനിധി കെ.കെ. ഷാജുവിന്റെ മണ്ഡലമായിരുന്നു പന്തളം. രണ്ടു മുന്നണികള്‍ക്കും തുല്യനഷ്‌ടം. 2006-ല്‍ സംസ്‌ഥാനം മുഴുവന്‍ ഇടതുതരംഗം അലയടിച്ചപ്പോഴും ആലപ്പുഴയില്‍ യു.ഡി.എഫിന്റെ കോട്ടയ്‌ക്ക് ഇളക്കം തട്ടിയില്ല. അരൂര്‍, ചേര്‍ത്തല, അമ്പലപ്പുഴ, കായംകുളം എന്നിവയ്‌ക്കു പുറമെ എന്‍.സി.പിയിലൂടെ കുട്ടനാടും എല്‍.ഡി.എഫിനൊപ്പം നിന്നപ്പോള്‍ ആലപ്പുഴ, ചെങ്ങന്നൂര്‍, മാവേലിക്കര, ഹരിപ്പാട്‌ എന്നിവയാണു യു.ഡി.എഫിനൊപ്പം നിന്നത്‌.


കേരളത്തില്‍ അടുത്ത തിരഞ്ഞെടുപ്പിന്റെ കേളികൊട്ടില്‍ ആകുമ്പോള്‍ ആലപ്പുഴയുടെ മനസ് ആര്‍ക്കൊപ്പം???നിരവധി ദേശിയ -സംസ്ഥാന നേതാക്കള്‍ ആലപ്പുഴയുടെ സംഭാവന .ചേര്‍ത്തല കാര്‍ക്ക് ആന്റപ്പന്‍ അയ എ കെ ആന്റണി ,വയലാര്‍ രവി ,ഗൌരിയമ്മ ,എന്നിങ്ങനെ പട്ടിക നീളുന്നു .പലരും ജയത്തിന്റെ മധുരവും പരാജയത്തിന്റെ കയ്പ്പും ഇവിടെ നുണഞ്ഞു .കേരള മുഖ്യമന്ത്രി വി എസ് നു കാലിടറിയ മാരാരിക്കുളം .സ്നേഹത്തോടെ കുഞ്ഞമ്മ എന്ന് വിളിച്ചപ്പോലും അരൂര്‍ ഗൌരിയമ്മ യെയും വീഴ്ത്തി .സി കെ ചന്ദ്രപ്പനെ വീഴ്ത്തിയ ചേര്‍ത്തല ,ഇങ്ങനെ ചരിത്രം !!!ഈ തവണ കയറിന്റെ ,കള്ളിന്റെ ,പാടങ്ങളുടെ ,നെഹ്രുട്രോഫിയുടെ ,വിപ്ലവത്തിന്റെ മണ്ണ് ആര്‍ക്കൊപ്പം ????

അരൂര്‍: ജെ.എസ്‌.എസ്‌. നേതാവ്‌ കെ.ആര്‍. ഗൗരിയമ്മയുടെ സ്വന്തം മണ്ണെന്നു പറയാവുന്ന മണ്ഡലം. 1977-ല്‍ ഐക്യമുന്നണി സ്‌ഥാനാര്ഥി.യായി മത്സരിച്ച സി.പി.ഐയിലെ പി.എസ്‌ ശ്രീനിവാസനോടും 2006-ല്‍ തന്റെ രാഷ്‌ട്രീയ ശിഷ്യനായിരുന്ന എ.എം. ആരീഫിനോടും മാത്രമാണ്‌ കെ.ആര്‍. ഗൗരിയമ്മ ഇവിടെ തോറ്റിട്ടുള്ളത്‌. സി.പി.എമ്മില്‍ നിന്നു പുറത്താക്കപ്പെട്ടശേഷവും ഗൗരിയമ്മ തന്നെയായിരുന്നു അരൂരിന്റെ വിപ്ലവ നായിക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്ഗ്ര സ്‌ പിന്നില്നി്ന്നു കുത്തിയതുകൊണ്ടാണു താന്‍ പരാജയപ്പെട്ടതെന്നു ഗൗരിയമ്മ പറഞ്ഞിട്ടുണ്ട്‌. അന്ന്‌ ഇരുപാര്ട്ടിുകളും തമ്മില്‍ തുടങ്ങിയ അഭിപ്രായഭിന്നത ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ഇക്കുറി സി.പി.എം. ആരിഫിനെ തന്നെ രംഗത്തിറങ്ങുമെന്നാണു സൂചന. ജെ.എസ്‌.എസ്‌ - കോണ്‍ഗ്രസ്‌ പോരു തുടര്ന്നാ ല്‍ ഡി.സി.സി. പ്രസിഡന്റ്‌് എ.എ. ഷുക്കൂര്‍ സ്‌ഥാനാര്ഥി യാകുമെന്നാണു സൂചന. സീറ്റ്‌ ജെ.എസ്‌.എസിനാണെങ്കില്‍ സംസ്‌ഥാന പ്രസിഡന്റ്‌ എ.എന്‍. രാജന്ബാംബുവിനാണു സാധ്യത. തുറവൂര്‍, കോടംതുരുത്ത്‌്, അരൂര്‍, പട്ടണക്കാട്‌, തൈക്കാട്ടുശേരി, പള്ളിപ്പുറം, പാണാവള്ളി, അരൂക്കുറ്റി, പെരുമ്പളം, എഴുപുന്ന, കുത്തിയതോട്‌ പഞ്ചായത്തുകളാണു മണ്ഡലത്തിലുള്ളത്‌. 1,72,342 വോട്ടര്മാലര്‍.

ചേര്ത്തതല: സി.പി.ഐക്ക്‌് ജില്ലയിലുള്ള ഏകമണ്ഡലം. പി. തിലോത്തമനാണ്‌ എം.എല്‍.എ. സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍, കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, വയലാര്രളവി എന്നിവരുടെ വീടുകള്‍ ഉള്ക്കൊ ള്ളുന്ന മണ്ഡലത്തില്‍ കനത്തപോരാട്ടമാണ്‌ എക്കാലവും നടന്നിട്ടുള്ളത്‌.

സി.കെ. ചന്ദ്രപ്പനും എ.കെ ആന്റണിയും വയലാര്രനവിയും ജയിച്ചുകയറിയ മണ്ണാണ്‌. ധീരരക്‌തസാക്ഷികള്‍ അന്ത്യവിശ്രമംകൊള്ളുന്നതും ഇവിടെയാണ്‌. ഇടതുമുന്നണിയില്‍ പി. തിലോത്തമന്റേയും എ.ഐ.എസ്‌.എഫ്‌. നേതാവ്‌ ജിസ്‌മോന്റേയും പേരുകള്‍ ഉയര്ന്നു കേള്ക്കു ന്നുണ്ട്‌.

യു.ഡി.എഫിന്റെ ഭാഗത്തുനിന്ന്‌ എന്‍.എസ്‌.യു. നേതാവ്‌ എസ്‌. ശരത്തിന്റെ പേരും പരിഗണനയിലുണ്ട്‌. ചേര്ത്തനല നഗരസഭയും ചേര്ത്ത്ല തെക്ക്‌, കടക്കരപ്പള്ളി, കഞ്ഞിക്കുഴി, മുഹമ്മ, പട്ടണക്കാട്‌, തണ്ണീര്മുതക്കം, വയലാര്‍ പഞ്ചായത്തുകളും ഉള്പ്പെകട്ടതാണ്‌ മണ്ഡലം. 1,88,368 വോട്ടര്മാ്ര്‍.

ആലപ്പുഴ: അടിമുടി മാറിപ്പോയ മണ്ഡലം. കേന്ദ്ര ഊര്ജ സഹമന്ത്രി കെ.സി. വേണുഗോപാലിനെ നിയമസഭയിലെത്തിച്ച ആലപ്പുഴയല്ല ഇപ്പോഴത്തെ ആലപ്പുഴ. ആലപ്പുഴ നഗരസഭമാത്രം ഉള്ക്കൊ ണ്ടതായിരുന്നു മുമ്പ്‌ ആലപ്പുഴ മണ്ഡലം.

മന്ത്രി ഐസക്കിന്റെ മണ്ഡലമായിരുന്ന മാരാരിക്കുളം ഇല്ലാതായപ്പോള്‍ അവിടുത്തെ പാര്ട്ടി കോട്ടകളായിരുന്ന പഞ്ചായത്തുകള്‍ ആലപ്പുഴയ്‌ക്കൊപ്പം ചേര്ത്തു . ഇതോടെ ഇടതുപക്ഷത്തേക്ക്‌ മണ്ഡലം ചാഞ്ഞതായാണ്‌ സി.പി.എമ്മിന്റെ വിലയിരുത്തല്‍. നിലവില്‍ ഡി.സി.സി പ്രസിഡന്റായ എ.എ. ഷുക്കൂറാണ്‌ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്‌.

മന്ത്രി തോമസ്‌ ഐസക്‌് ആലപ്പുഴയില്‍ ജനവിധി തേടുമെന്നാണു സൂചന. ആലപ്പുഴ നഗരസഭയിലെ 25 വാര്ഡുആകള്ക്കു പുറമെ മാരാരിക്കുളം തെക്ക്‌, മാരാരിക്കുളം വടക്ക്‌, മണ്ണഞ്ചേരി, ആര്യാട്‌ പഞ്ചായത്തുകളാണ്‌ മണ്ഡലത്തിലുള്ളത്‌. 1,70,013 വോട്ടര്മാേര്‍.

അമ്പലപ്പുഴ: മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ ജന്മനാട്‌. ആലപ്പുഴയെപ്പോലെതന്നെ കാര്യമായ മാറ്റങ്ങള്ക്കുര വിധേയമായ മണ്ഡലം. വികസനപ്രവര്ത്തലനങ്ങള്‍ പ്രത്യക്ഷത്തില്‍ ഉയര്ത്തി ക്കാട്ടി വോട്ടുചോദിക്കാമെന്നു സി.പി.എം. കരുതുന്ന മണ്ഡലങ്ങളിലൊന്ന്‌. മന്ത്രി ജി. സുധാകരന്റെ മണ്ഡലം. ഇക്കുറി പോരാട്ടം കടുപ്പമാകും. ആലപ്പുഴ നഗരസഭയിലെ 27 വാര്ഡുതകള്‍, അമ്പലപ്പുഴ തെക്ക്‌, വടക്ക്‌, പുന്നപ്രതെക്ക്‌, വടക്ക്‌, പുറക്കാട്‌ പഞ്ചായത്തുകളാണ്‌ മണ്ഡലത്തിലുള്പ്പെ ടുന്നത്‌. അഡ്വ. ഡി. സുഗതന്‍ കോണ്ഗ്ര സ്‌ സ്‌ഥാനാര്ഥിാ പട്ടികയിലുണ്ട്‌. 1,42,676 വോട്ടര്മാനരാണു മണ്ഡലത്തിലുള്ളത്‌.

കുട്ടനാട്‌: കര്ഷ്കരുടേയും കര്ഷകകത്തൊഴിലാളികളുടേയും മണ്ണ്‌. കേരള കോണ്ഗ്ര സിന്റെ ഉറച്ചകോട്ട. ഇടതുപക്ഷത്തും വലതുപക്ഷത്തും മാറിമാറി നിന്നപ്പോഴും കേരളകോണ്ഗ്രചസിനുതന്നെ മനസ്‌ നല്കിപയ ചരിത്രമാണു കുട്ടനാടിന്റേത്‌്. ഇടതുപക്ഷത്തായിരുന്ന ജോസഫ്‌ ഗ്രൂപ്പിന്റെ പ്രതിനിധി ഡോ. കെ.സി ജോസഫായിരുന്നു വര്ഷപങ്ങളായി കുട്ടനാടിനെ പ്രതിനിധീകരിച്ചത്‌.

കെ. കരുണാകരന്റേയും മുരളീധരന്റേയും നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ഡി.ഐ.സിയുടെ പ്രതിനിധിയായി മത്സരിച്ച തോമസ്‌ ചാണ്ടി കഴിഞ്ഞതവണ മണ്ഡലം പിടിച്ചെടുത്തു. പിന്നീട്‌ എന്‍.സി.പിയില്‍ ചേര്ന്ന് ‌ ഇടതുപക്ഷത്തുനിന്ന തോമസ്‌ചാണ്ടിക്ക്‌ ഇക്കുറി കാര്യങ്ങള്‍ എളുപ്പമാകില്ല. മാണിയും ജോസഫും ഒന്നിച്ചതോടെ വര്ധി്ത വീര്യവുമായാണ്‌ കേരള കോണ്ഗ്ര്സ്‌ എത്തുന്നത്‌. രാമങ്കരി, പുളിങ്കുന്ന്‌, കാവാലം, നീലംപേരൂര്‍, മുട്ടാര്‍, വെളിയനാട്‌, വീയപുരം, നെടുമുടി, കൈനകരി, തകഴി, തലവടി, ചമ്പക്കുളം, എടത്വ പഞ്ചായത്തുകളാണു മണ്ഡലത്തിലുള്ളത്‌. ഡോ. കെ.സി ജോസഫ്‌ തന്നെ കേരള കോണ്ഗ്രണസ്‌ സ്‌ഥാനാര്ഥി‌യാകും. 1,46,404 വോട്ടര്മാരര്‍.

ചെങ്ങന്നൂര്‍: യൂത്ത്‌ കോണ്ഗ്ര സ്‌ സംസ്‌ഥാന പ്രസിഡന്റ്‌ പി.സി വിഷ്‌ണുനാഥ്‌ പ്രതിനിധീകരിക്കുന്ന മണ്ഡലം. കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയുടെ സ്വന്തം നാട്‌. കോണ്ഗ്ര സിന്റേത്‌ അഭിമാനപോരാട്ടമാണ്‌്. യൂത്ത്‌ കോണ്ഗ്ര സ്‌ നേതാവ്‌ എന്ന നിലയില്‍ മികച്ച പ്രതിഛായയോടെയുള്ള പ്രവര്ത്ത നം പി.സി വിഷ്‌ണുനാഥിന്‌ ഇക്കുറിയും സാധ്യത നല്കു്ന്നു. മാന്നാര്‍, പാണ്ടനാട്‌, തിരുവന്വ‌ണ്ടൂര്‍, ചെറിയനാട്‌, ആല, പുലിയൂര്‍, ബുധനൂര്‍, വെണ്മ്ണി, ചെന്നിത്തല, മുളക്കുഴ പഞ്ചായത്തുകള്ക്കൊ4പ്പം ചെങ്ങന്നൂര്‍ നഗരസഭയുമടങ്ങുന്നതാണു മണ്ഡലം. 1,71,510 വോട്ടര്മാ്ര്‍.

മാവേലിക്കര: ജില്ലയിലെ ഏക സംവരണമണ്ഡലം. പഴയ മാവേലിക്കര മണ്ഡലത്തില്നി ന്നു കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്‌. സംവരണമണ്ഡലമായിരുന്ന പന്തളം ഇല്ലാതായതോടെ അവിടെയുള്ള ചില പഞ്ചായത്തുകള്‍ മണ്ഡലത്തോട്‌ കൂട്ടിച്ചേര്ത്തു . കോണ്ഗ്ര സിലെ എം. മുരളിയാണു മാവേലിക്കരയെ പ്രതിനിധീകരിക്കുന്നത്‌. ഇടതുപക്ഷത്തിന്റെ കൈയില്നിനന്നു കഴിഞ്ഞ രണ്ടുതവണയും എം. മുരളി മികച്ച പോരാട്ടത്തിലുടെയാണ്‌ മണ്ഡലം പിടിച്ചെടുത്തത്‌. ഇക്കുറി ഇരു മുന്നണികളിലും വിവിധ കക്ഷികള്‍ സംവരണ മണ്ഡലത്തിനായി അവകാശമുന്നയിച്ചിട്ടുണ്ട്‌. മാവേലിക്കര നഗരസഭയും തഴക്കര, തെക്കേക്കര, ചുനക്കര, വള്ളികുന്നം, താമരക്കുളം, നൂറനാട്‌, പാലമേല്‍ പഞ്ചായത്തുകളും ഉള്ക്കൊാള്ളുന്നതാണു മണ്ഡലം. 1,73,149 വോട്ടര്മാ്ര്‍.

കായംകുളം: സി.പി.എമ്മിലെ സി.കെ സദാശിവന്‍ പ്രതിനിധീകരിക്കുന്ന കായംകുളത്തിനു കാര്യമായ മാറ്റങ്ങളില്ല. കൊലപാതകങ്ങളും, ആത്മഹത്യകളും കൊണ്ടു ശ്രദ്ധേയമായ ഇവിടെ ഇത്തവണ ക്രമസമാധാനപാലനം തെരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടുമെന്നാണു രാഷ്‌ട്രീയപാര്ട്ടി കള്‍ കരുതുന്നത്‌. ശക്‌തമായ മത്സരം ഇക്കുറിയും പ്രതീക്ഷിക്കാം. കായംകുളം നഗരസഭയും കൃഷ്‌ണപുരം, കണ്ടല്ലൂര്‍, ദേവികുളങ്ങര, പത്തിയൂര്‍, ഭരണിക്കാവ്‌, ചെട്ടികുളങ്ങര പഞ്ചായത്തുകളും ചേര്ന്നങതാണു കായംകുളം. 1,77,222 വോട്ടര്മാുര്‍.

ഹരിപ്പാട്‌: സുനാമിത്തിരകള്‍ ഉറഞ്ഞുതുള്ളിയ കടല്ത്തീുരം ഉള്ക്കൊയള്ളുന്ന മണ്ഡലം. രാഷ്‌ട്രീയ സുനാമിക്ക്‌ കോപ്പുകൂട്ടുമ്പോള്‍ ഹരിപ്പാട്‌ ഏറെ ശ്രദ്ധേയമാകുകയാണ്‌. കോണ്ഗ്ര സിന്റെ ബി. ബാബുപ്രസാദാണ്‌ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്‌. കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല മത്സരിക്കാനിടയുണ്ടെന്നു കരുതുന്ന മണ്ഡലം. എല്‍.ഡി.എഫില്‍ ഇക്കുറി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാന്‍ സാധ്യതയുള്ള മണ്ഡലം. ജില്ലയില്‍ ആര്‍.എസ്‌.പി. ആവശ്യപ്പെട്ടിരിക്കുന്ന മണ്ഡലമാണ്‌ ഹരിപ്പാട്‌. ഇതിനായി ആര്‍.എസ്‌.പി ശക്‌തമായ പ്രവര്ത്തമനവും നടത്തുന്നുണ്ട്‌.

ചേപ്പാട്‌, കരുവാറ്റ, ചെറുതന, ഹരിപ്പാട്‌, പള്ളിപ്പാട്‌, കാര്ത്തി കപ്പള്ളി, ചിങ്ങോലി, മുതുകുളം, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, കുമാരപുരം പഞ്ചായത്തുകളാണ്‌ ഉള്പ്പെംട്ടിട്ടുള്ളത്‌. 1,65,802 വോട്ടര്മാിര്‍

മണ്ഡലങ്ങള്‍

Aroor
Sherthalai
Mararikulam
Alappuzha
Ambalapuzha
Kuttanad
Haripad

No comments:

Post a Comment